തൃക്കലങ്ങോട് : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 7 ആരോഗ്യ ഉപ കേന്ദ്രങ്ങൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നു. പഞ്ചായത്തിലെ കാരയിൽ, പേലേപ്പുറം, ചെറാംകുത്ത്,കരിക്കാട്, ഷാപ്പിൻകുന്ന്, നീലങ്ങോട്, ആമയൂർ എന്നിവിടങ്ങളിലുള്ള ആരോഗ്യ ഉപ കേന്ദ്രങ്ങളാണ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകളായി മാറുന്നത്. നാളെ രാവിലെ 9 മണി മുതൽ കാരയിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പി ശാഹിദാ മുഹമ്മദ് ഉദ്ഘാടനത്തിനു തുടക്കം കുറിക്കും തുടർന്ന് മറ്റു കേന്ദ്രങ്ങളിലും പര്യടനം നടത്തി ഉദ്ഘാടനം നിർവഹിക്കും. വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു അധ്യക്ഷനാവും, ബ്ലോക്ക്,പഞ്ചായത്ത്, ജനപ്രതിനിധികൾ മറ്റു പ്രധാന അംഗങ്ങൾ സംബന്ധിക്കും.
ആരോഗ്യ ഉപ കേന്ദ്രങ്ങൾ ഇനി ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ
October 31, 2023