പഴേടം : വർഷങ്ങളായി പഴേടം സ്കൂളിന് സമീപത്തെ വെള്ളക്കെട്ടിന് പരിഹാരമായി. മഴക്കാലം വന്നാൽ യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കും ഏറെ പ്രയാസപ്പെട്ടിരുന്ന വെള്ളക്കെട്ടിനു പരിഹാരമെന്നോണം ജില്ലാ പഞ്ചായത്ത് നിർമ്മിക്കുന്ന ഡ്രൈനേജിന്റെ പ്രവർത്തി ഉത്ഘാടനം ജില്ലാപഞ്ചായത്ത് മെമ്പർ എ.പി ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. വണ്ടൂർബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ഹസ്‌ക്കർ ആമയൂർ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് മെമ്പർ എൻ പി ശാഹിദ മുഹമ്മദ്, വൈസ് പ്രസിഡന്റ് കെ ജയപ്രകാശ് ബാബു .ഗ്രാമ പഞ്ചായത്ത് മെമ്പർ NP ജലാലുദ്ദീൻ . ഇ എ സലാം, ഹാജി പി.പി കുഞ്ഞാലി മൊല്ല, ഫവാസ് പി., അലി അക്മ്പർ ബാബു കൊല്ലപറബൻ, ഉമ്മർ പന്ത്രാല, ഉമ്മർ കട്ടക്കാടൻ, ഷാജഹാൻ, സുഫിയാൻ പി, ഷാജി പന്ത്രാല, എന്നിവർ പങ്കെടുത്തു.
Subscribe to:
Post Comments (Atom)
Comments System
blogger/disqus/facebook
Disqus Shortname
designcart
No comments:
Post a Comment