തൃക്കലങ്ങോട് പൗരാവലി ഫലസ്തീൻ ഐക്യദാർഢ്യം റാലി 24ന്

തൃക്കലങ്ങോട് :തൃക്കലങ്ങോട്  പൗരാവലി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി 
 നവംബർ 24 വെള്ളി 4PM നടത്തുവാൻ തീരുമാനിച്ചു.
 കാരക്കുന്ന് പള്ളിപ്പടി മുതൽ  ആമയൂർ റോഡ് വരെയാണ് റാലി സംഘടിപ്പിക്കുക.
 എൻ പി മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന യോഗം  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു ഉദ്ഘാടനം നിർവഹിച്ചു.
 അബ്ദുറഹ്മാൻ മാനുപ്പ സ്വാഗതവും, ഉമ്മർ കുട്ടി  എൻ നന്ദിയും പറഞ്ഞു.
 റാലിയുമായി ബന്ധപ്പെട്ട് വിപുലമായ രീതിയിൽ  സംഘാടക സമിതി രൂപീകരിച്ചു.
രക്ഷാധികാരികൾ
 ഷാഹിദ മുഹമ്മദ് ( ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ),വി സുധാകരൻ,വി എം ഷൗക്കത്ത്, സി കുഞ്ഞാപ്പുട്ടി ഹാജി,
എൻ എം കോയ മാസ്റ്റർ,റസാഖ് ഹാജി പള്ളിപ്പടി,ഹാജി പി പി കുഞ്ഞാലി മൊല്ല,സുലൈമാൻ സഅദി,കെ കുട്ടാപ്പു ആമയൂർ,E A സലാം ഹാജിയാർ പടി,കെ പി മധു,അസ്കർ ആമയൂർ,ഹംസ സുല്ലമി,അബ്ദുല്ലത്തീഫ് വഹബി,അഷറഫ് മാസ്റ്റർ ( ഇണ്ണി).
സംഘാടക സമിതി ചെയർമാൻ
 ജയപ്രകാശ് ബാബു( ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്),കൺവീനർ: 
 അബ്ദുറഹ്മാൻ കാരക്കുന്ന് ( മാനുപ്പ ), ട്രഷർ:  എം.അഷ്റഫ് ഹാജി.
വൈസ് ചെയർമാൻ: എൻ പി മുഹമ്മദ്,ഷംസുദ്ദീൻ സഖാഫി,എൻ ഉമ്മർ കുട്ടി,TP ലുക്മാൻ,റഹീം ഫൈസി,മുസ്തഫ പേരൂർ, ആലിക്കുട്ടി സിപി,ബാപ്പുട്ടി പുതങ്കറ,അസീസ് മാളിക പറമ്പ്,സലീം ആമയൂർ  റോഡ്.
ജോയിൻ കൺവീനർമാർ: എം അബ്ദുൽ ജലീൽ,എൻ പി ജലാൽ,സഫ ഉമ്മർ കാരക്കുന്ന്,സലീം മേച്ചേരി,സൈജൽ ആമയൂർ,റിയാസ് മരത്താണി,സുധീഷ് കരിക്കാട്,നസീർ പന്തപ്പാടൻ,ഉണ്ണി ആമയൂർ,സർവ്വർ പി. തുടങ്ങിയവരെ തിരഞ്ഞെടുത്തു.


DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top