മെഡിക്കൽ ക്യാമ്പ് നടത്തി
November 16, 2023
അമ്പലപ്പടി : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള ചെരണി ശാലോ മാതാ ഭവനിലെ മാനസിക വെല്ലുവിളികൾ നേരിടുന്ന 55 അന്തേവാസികൾക്കുവേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാഹിദ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സൽമ വിപി, ഹെൽത്ത് ഇൻസ്പെക്ടർ റോണി കെ ജോൺ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രവീൺ പി, റജീന കെ,രാജലക്ഷ്മി, നിഷ ജോർജ്, റിഹാന, മിനി പി എന്നിവർ നേതൃത്വം നൽകി.