സമദ് ഉസ്താദിന്റെ വിയോഗം : തേങ്ങിക്കരഞ്ഞ് ജാമിഅ


കാരക്കുന്ന് :  പ്രിയപ്പെട്ട ഉസ്താദിന്റെ  മരണവാർത്ത  ജാമിഅയുടെ  മൈക്കിലൂടെ വിളിച്ചു പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല തൊട്ട്മുമ്പുവരെ നമ്മൾ കണ്ട സമദ് ഉസ്താദ് യാത്രയായ വിവരം അറിഞ്ഞപ്പോൾ  ക്യാമ്പസിൽ  ആകെ മൂകതയായിരുന്നു.പരിപൂർണ്ണ നിശബ്ദതയിൽ തേങ്ങി കരയുന്ന വിങ്ങിപ്പൊട്ടുന്ന ശബ്ദം മാത്രം. വിദ്യാർത്ഥികളും അധ്യാപകരും, പരസ്പരം സമാധാന ആശ്വാസ വാക്കുകള്‍ നൽകാൻ പോലും ആരുമില്ലാതെ ഒറ്റക്കിരുന്ന്   തേങ്ങി കരയുകയായിരുന്നു.
 രാവിലെ 11 മണിക്ക് ശേഷമാണ് ഉസ്താദിന്  ദേഹാസ്വാത്വം അനുഭവപ്പെട്ടത്
 തുടർന്ന് മഞ്ചേരി ഹോസ്പിറ്റൽ എത്തിച്ചെങ്കിലും രക്ഷയായില്ല.
പിന്നീട്മയ്യത്ത് ജാമിഅയിലേക്കാണ് ആദ്യമെത്തിയത്. പ്രിയപ്പെട്ട വിദ്യാർത്ഥികൾക്ക് അധ്യാപകർക്ക് ഒരു നോക്ക്കാണാൻ വേണ്ടി, നിറകണ്ണുകളോടെ തേങ്ങി കരഞ്ഞ്  വിദ്യാർത്ഥികളും  അധ്യാപകരും പ്രിയ ഉസ്താദിനെ കാണുകയായിരുന്നു, കൂടെ കണ്ടുനിന്നവരും.
 നീണ്ട 15 വർഷമായി ഉസ്താദ് ജാമിഅയിൽ  സേവനമനുഷ്ഠിച്ചു വരുന്നു. ഒരുപാട്  വിദ്യാർത്ഥികളുടെ ഇഷ്ട അധ്യാപകൻ,
 വിദ്യാർത്ഥികളോടും സഹ അധ്യാപകരോടും  വളരെ സൗമ്യത്തിലും  അതിലേറെ   അടുപ്പത്തിലും ചിരിച്ച് രസിച്ചു നടക്കുന്ന സമദ് ഉസ്താദിന്റെ വേർപാട് ജാമിയക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
 അതുപോലെതന്നെയാണ് മരത്താണിയിലും 19 വർഷത്തെ മദ്രസ അധ്യാപകനായി സേവനം ചെയ്തുവരികയായിരുന്നു. നാട്ടുകാരനല്ലെങ്കിലും ഒരു നാട്ടുകാരനെ പോലെ എല്ലാവർക്കും സുപരിചിതം, മരത്താണിയിലുള്ള  
 ദീനി സദസ്സുകളിലും   മറ്റു പരിപാടികളിലും നിറ  സാന്നിധ്യമായിരുന്നു. ജീവിതയാത്രയിൽ പല പ്രയാസങ്ങൾ ഉണ്ടെങ്കിലും അതൊന്നും വകവെക്കാതെ  സമസ്തക്ക് വേണ്ടി ഓടി നടന്നു പ്രവർത്തിക്കുന്ന  വലിയൊരു സംഘാടകൻ കൂടിയായിരുന്നു  സമദ് ഉസ്താദ്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top