കാരക്കുന്ന് : കാരക്കുന്ന് അൽഫലാഹ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ അടുത്ത മാസം 8,9,10 തിയ്യതികളിൽ കാരക്കുന്ന് ആമയൂർറോഡിൽ വെച്ച് നടക്കുന്ന പത്തപ്പിരിയം അബ്ദുറഷീദ് സഖാഫിയുടെ ദശവാർഷിക മദ്ഹ് റസൂൽ പ്രഭാഷണത്തിന്റെ സ്വാഗതസംഘം ഓഫീസ് കേരള സ്റ്റേറ്റ് വഖ്ഫ് ബോർഡ് മെമ്പർ പ്രൊഫസർ കെ എം എ റഹീം സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ സിപി അലവി അഹ്സനി അധ്യക്ഷനായി. പത്തപ്പിരിയം അബ്ദുറഷീദ് സഖാഫി, എം സുലൈമാൻ സഅദി കാരക്കുന്ന്, ഷംസുദ്ദീൻ നിസാമി പ്രസംഗിച്ചു. എൻ പി മുഹമ്മദ് സഖാഫി, പി പി അഷ്റഫ് ഹിഷാമി, പി അബ്ദുല്ല സഖാഫി, എൻ അബ്ദുറഹ്മാൻ സഖാഫി, സംബന്ധിച്ചു.
വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
November 10, 2023