ശബരി ജാനകിക്ക് സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി പുരസ്കാരം.

0
 
 തൃക്കലങ്ങോട് : 2023ലെ സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മലപ്പുറത്തിന്റെ അഭിമാനമായി തൃക്കലങ്ങോട്  എളങ്കൂർ  സ്വദേശിയായ ശബരി ജാനകി. പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ മലനിരകളായ ആനമുടിക്ക് മുകളിൽ തല ഉയർത്തി നിൽക്കുന്ന വരയാടിൻ്റെ ചിത്രത്തിനാണ് ഇത്തവണ ശബരി ജാനകിക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചത്. ഇത് മൂന്നാം തവണയാണ് ശബരി ജാനകി ഈ അവാർഡ് കരസ്ഥമാക്കുന്നത്. ഇതിനുമുൻപ് 2019ലും 2022ലും ശബരി സംസ്ഥാന വന്യജീവി ഫോട്ടോഗ്രാഫി അവാർഡ നേടിയിരുന്നു.
അവാർഡിന് അർഹമായ ചിത്രം എടുത്ത കഥ ശബരി പറയുന്നത് ഇങ്ങനെ. വനംവകുപ്പിന്റെ ഒരു പ്രോജക്റ്റിന്റെ ഭാഗമായാണ് ശബരി ആനമുടിയിൽ എത്തുന്നത്.  വടക്ക് ഗുജറാത്ത് മുതൽ കേരളത്തിന്റെ തെക്കേയറ്റം വരെ  1600 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ആനമുടി.  അതിനു താഴെ ക്യാമ്പിലായിരുന്നു താമസം. ക്യാമ്പിന് തൊട്ടുമുകളിൽ തല ഉയർത്തി നിൽക്കുന്ന ആനമുടി യുടെ ദൃശ്യം മനോഹരമാണ്. ക്യാമ്പിലെ മൂന്നാമത്തെ ദിവസം വൈകിട്ട് ആനമുടി മലനിരകൾക്ക് മുകളിൽ ഒരു അനക്കം കണ്ടു. പെട്ടെന്ന് ക്യാമറയുമെടുത്ത് പുറത്തേക്ക് വന്നു. സൂം ചെയ്തു നോക്കിയപ്പോൾ ഒരു വരയാട്. ഏതാണ്ട് അരമണിക്കൂറോളം തനിക്കായി വരയാട് പല രീതിയിൽ പോസ് ചെയ്തു തന്നു എന്ന് ശബരി പറയുന്നു. ഫോട്ടോ എടുത്തപ്പോൾ തന്നെ  അവാർഡും പ്രതീക്ഷിച്ചിരുന്നു. അത്ര മനോഹരമായിരുന്നു ആ ദൃശ്യം. 

ദേശീയ അന്തർദേശീയ ഫോട്ടോഗ്രാഫി മത്സരങ്ങളിൽ ഒട്ടനവധി അവാർഡുകൾ ശബരി ഇതിനകം കരസ്ഥമാക്കിയിട്ടുണ്ട് . ലണ്ടൻ ആസ്ഥാനമായ നാച്ചുറൽ ഹിസ്റ്ററിക് മ്യൂസിയം നടത്തുന്ന ലോക വന്യജീവി ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫൈനൽ ലിസ്റ്റിൽ വരെ എത്തിയിട്ടുണ്ട്.  ഇന്ത്യയിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫി അവാർഡായ സാങ്ച്വറി ഏഷ്യ അവാർഡ് അടക്കം പതിനഞ്ചോളം പ്രധാന അവാർഡുകൾ ശബരി  കരസ്ഥമാക്കിയിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. ഭാര്യ ആരോഗ്യ വകുപ്പിൽ സ്റ്റാഫ്നേഴ്സ് ആയ സബിന. മക്കൾ പ്ലസ് വൺ വിദ്യാർത്ഥി  ലക്ഷ്മിനന്ദ യും നാലാം ക്ലാസുകാരി നമികയും. തൻറെ യാത്രയിലും ഫോട്ടോഗ്രാഫിയിലും കുടുംബത്തിന്റെയും ഡിപ്പാർട്ട്മെന്റിന്റെയും പിന്തുണ ശബരി നന്ദിയോടെ എടുത്തുപറയുന്നു.
 എളങ്കൂർ  മുരിയൻ കണ്ടൻ തെയ്യുണ്ണി യുടെയും അമ്മ ജാനകി യുടെയും മകനാണ് ശബരി ജാനകി.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top