താമരശ്ശേരി ചുരത്തിൽ കടുവ ഇറങ്ങി
December 07, 2023
0
വയനാട് : താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ കടുവയിറങ്ങി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ യാണ് ലോറി ഡ്രൈവർ കടുവയെ കാണുന്നത് ഉടനെത്തന്നെ ട്രാഫിക് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ദൃശ്യങ്ങൾ പകർത്തി. തുടർന്ന് വനപാലകരെ എത്തി പരിശോധന നടത്തി. രാത്രികാല യാത്രക്കാർ ജാഗ്രത പുലർത്തണമെന്നും വനപാലകർ അറിയിച്ചു.