പത്തപ്പിരിയം അബ്ദുറശീദ് സഖാഫിയുടെ മദ്ഹുര്‍റസൂല്‍ പ്രാഭാഷണത്തിന് ഇന്ന് തുടക്കം

0
ആമയൂർ റോഡ്: കാരക്കുന്ന് അല്‍ഫലാഹ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പത്തപ്പിരിയം അബ്ദുറശീദ് സഖാഫിയുടെ ദശവാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് ഇന്ന് തുടക്കമാകും. കാരക്കുന്ന് ആമയൂര്‍ റോഡില്‍ പ്രത്യേകം സജ്ജമാക്കിയ സയ്യിദ് യൂസുഫുല്‍ ജീലാനി നഗരിയില്‍ എന്‍ അഹമ്മദ്കുട്ടി ഹാജി ചോലയില്‍ പാതക ഉയര്‍ത്തും. സ്വാഗതസംഘം ചെയര്‍മാന്‍ സിപി അലവി അഹ്‌സനി അദ്ധ്യക്ഷനാകും. മഞ്ചേരി മണ്ഡലം എം എല്‍ എ അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം നിര്‍വഹിക്കും. പി ഇബ്രാഹീം ഫൈസി, അബ്ദുറഹിമാന്‍ കാരക്കുന്ന്, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, എന്‍ അബ്ദുറഹിമാന്‍ സഖാഫി സംസാരിക്കും. രണ്ടാം ദിവസത്തെ പരിപാടി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സിപി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്യും. മാനേജര്‍ എന്‍ മുഹമ്മദ് സഖാഫി അദ്ധ്യക്ഷനാകും. കെ അബ്ദുല്ല ബാഖവി, ഉസ്മാന്‍ പാലക്കല്‍, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, എന്‍ എം സ്വാദിഖ് സുഹ്‌രി സംസാരിക്കും. 
സമാപന സമ്മേളനത്തില്‍ പ്രഥമ മര്‍ഹും കാരക്കുന്ന് മമ്മദ് മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് വിതരണം ചെയ്യും. സമ്മേളനം ഇ ശംസുദ്ധീന്‍ നിസാമിയുടെ അദ്ധ്യക്ഷതയില്‍ പിവി അന്‍വര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍ നേതൃത്വം നല്‍കും. സയ്യിദ് ഹൈദരലി തങ്ങള്‍ എടവണ്ണ, എം സുലൈമാന്‍ സഅദി, എസ് എസ് എഫ് ദേശിയ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി പയ്യനാട്, കെപി ജമാല്‍ കരുളായി പ്രസംഗിക്കും. എന്‍ വി ഹൈദര്‍ പാണ്ടിക്കാട്, കെടി മുഹമ്മദ്, ഇ എ സലാം, എന്‍ എം കോയ, എന്‍ ഉമര്‍കുട്ടി, വി സുധാകരന്‍, എന്‍ പി മുഹമ്മദ്, എം എ ജലീല്‍, ഉമര്‍ പള്ളാട്ടില്‍, സലീം മേച്ചേരി, ബഷീര്‍ മരത്താണി,  സംബന്ധിക്കും.

Post a Comment

0 Comments

Please Select Embedded Mode To show the Comment System.*

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top