കാരക്കുന്ന്: കാരക്കുന്ന് അല്‍ഫലാഹ് ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പത്തപ്പിരിയം അബ്ദുറശീദ് സഖാഫിയുടെ ദശവാര്‍ഷിക മദ്ഹുര്‍റസൂല്‍ പ്രഭാഷണത്തിന് കാരക്കുന്ന് ആമയൂര്‍ റോഡില്‍ പ്രത്യേകം സജ്ജമാക്കിയ സയ്യിദ് യൂസുഫുല്‍ ജീലാനി നഗരിയില്‍ തുടക്കമായി. എന്‍ അഹമ്മദ്കുട്ടി ഹാജി ചോലയില്‍, കെ ടി അബൂബക്കർ മുസ്‌ലിയാർ എന്നിവർ പാതക ഉയര്‍ത്തി. സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സിപി അലവി അഹ്‌സനി അദ്ധ്യക്ഷതയിൽ മഞ്ചേരി മണ്ഡലം എം എല്‍ എ അഡ്വ. യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹീം ഫൈസി, അബ്ദുറഹിമാന്‍ കാരക്കുന്ന്, അസൈനാര്‍ സഖാഫി കുട്ടശ്ശേരി, എന്‍ അബ്ദുറഹിമാന്‍ സഖാഫി, ഇ എ സലാം, എൻ ഉമർകുട്ടി പ്രസംഗിച്ചു.
രണ്ടാം ദിനമായ നാളെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സിപി സൈതലവി ചെങ്ങര ഉദ്ഘാടനം ചെയ്യും. അൽഫലാഹ് മാനേജര്‍ എന്‍ മുഹമ്മദ് സഖാഫി അദ്ധ്യക്ഷനാകും. കെ അബ്ദുല്ല ബാഖവി, ഉസ്മാന്‍ പാലക്കല്‍, സൈനുദ്ധീന്‍ സഖാഫി ഇരുമ്പുഴി, എന്‍ എം സ്വാദിഖ് സുഹ്‌രി സംസാരിക്കും.
മറ്റന്നാൾ നടക്കുന്ന സമാപന സമ്മേളനംവൈസ് ചെയർമാൻ ഇ ശംസുദ്ധീന്‍ നിസാമിയുടെ അദ്ധ്യക്ഷതയില്‍ നിലമ്പൂർ എം എൽ എ പിവി അന്‍വര്‍ ഉദ്ഘാടനം ചെയ്യും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഐദ്രൂസി കല്ലറക്കല്‍ നേതൃത്വം നല്‍കും. സമ്മേളനത്തിൽ മര്‍ഹും കാരക്കുന്ന് മമ്മദ് മുസ്‌ലിയാര്‍ സ്മാരകാർത്ഥം നൽകുന്ന അവർഡിന്റെ പ്രഥമ അവാര്‍ഡ് കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാർക്ക് നൽകും. സയ്യിദ് ഹൈദരലി തങ്ങള്‍ എടവണ്ണ, എം സുലൈമാന്‍ സഅദി, എസ് എസ് എഫ് ദേശിയ ഫിനാന്‍സ് സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി പയ്യനാട്, കെപി ജമാല്‍ കരുളായി പ്രസംഗിക്കും.