ചീനിക്കൽ: വിജയാവേശം എന്ന തലക്കെട്ടിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ ചീനിക്കൽ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ ഭാഗങ്ങളിലുള്ള LSS,USS, NMMS,SSLC, +2 പരീക്ഷയിൽ വിജയികളായ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.
DYFI മലപ്പുറം ജില്ലാ പ്രസിഡണ്ട് സഖാവ് പി. ഷബീർ ഉദ്ഘാടനം ചെയ്തു.
ഫെബിൻ അദ്ധ്യക്ഷത വഹിച്ചു.
DYFI തൃക്കലങ്ങോട് മേഖലാ സെക്രട്ടറി ശരത്,CPIM ലോക്കൽ കമ്മിറ്റി അംഗം
എൻ.എം കോയ മാസ്റ്റർ,പുതുങ്കറ ബാപ്പുട്ടി, ബ്രാഞ്ച് സെക്രട്ടറി ഷിജു കൃഷ്ണ,എന്നിവർ സംസാരിച്ചു.
കരിയർ എങ്ങനെ മികച്ചതാക്കാം എന്നതിനെക്കുറിച്ച് മുനീർ മാസ്റ്റർ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.
നാട്ടിലെ യുവ ഗായകൻ സിദ്ധാർത്ഥ് രാജ് പരിപാടിയിൽ ഗാനമാലപിച്ചു.
റാഷിദ്,ജിത്തു, ഷിജിൻ കുമാർ, മഹ്ഷൂക്, ജിതൂസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി