തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍പി ഷാഹിദ മുഹമ്മദും വൈസ് പ്രസിഡണ്ട് ജയപ്രകാശ് ബാബുവും ഇന്ന് രാജിവെച്ചു.
യുഡിഎഫ് ലെ മുൻ ധാരണ പ്രകാരം 40 മാസം ലീഗം 20 മാസം കോണ്‍ഗ്രസ്സിനുമായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയത്.
പുതിയ പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും രണ്ടാഴ്ചക്കള്ളിൽ തിരഞ്ഞെടുക്കും.
പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് കമ്മിറ്റി കൂടിയാലോചിച്ച് പ്രഖ്യാപിക്കും ഒന്നാം വാർഡ് പുളിങ്ങോട്ടുപുറത്തെ മഞ്ജുഷാക്കാണ് സാധ്യത ഏറെ, വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ വാർഡ് 7 പഴേടം മെമ്പർ എൻ. പി ജലാലും ആയിരിക്കും.
വരും ദിവസങ്ങളിൽ ഇരു മുന്നണികൾ കൂടിയാലോചിച്ച് അന്തിമ തീരുമാനംമെടുക്കും.
കഴിഞ്ഞ 40 മാസംകൊണ്ട് പഞ്ചായത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും, ഗ്രാമപഞ്ചായത്തിന്റെയും വിവിധ ഫണ്ടുകള്‍ ചിലവഴിച്ച് ചെറുതും വലുതുമായ നിരവധി പദ്ധതികള്‍ പൂര്‍ത്തീകരിക്കുകയും വിവിധ പദ്ധതികളുടെ പ്രവര്‍ത്തികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ് ജില്ലയിൽ തന്ന സമയ ബന്ധിതമായി പദ്ധതികള്‍ക്ക് അംഗീകാരം വാങ്ങുകയും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ നൂറുശതമാനം ഫണ്ട് ചെലവഴിച്ച ചുരുക്കം പഞ്ചായത്തില്‍ ഒന്നാണ് തൃക്കലങ്ങോട്.