മൂന്നാഴ്ച മുൻപാണു തൃഷ്ണയ്ക്കു പനിയുണ്ടായത്. ആദ്യം എടവണ്ണ ചെമ്പക്കുത്ത് ഗവ.ആശുപത്രിയിലും ഇവിടെനിന്നു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചത്തെ ചികിത്സയ്ക്കു ശേഷം ഡിസ്ചാർജ് ചെയ്തു. മൂന്നാം ദിവസം പനിയും തളർച്ചയുമുണ്ടായി വീണ്ടുമെത്തിയപ്പോൾ മഞ്ചേരിയിൽനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
പരിശോധനയിൽ കരളിനു തകരാർ കണ്ടെത്തി. ഉടൻ കരൾ മാറ്റിവയ്ക്കണമെന്ന് അറിയിച്ചതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ടാപ്പിങ് തൊഴിലാളിയായ വിപിനു മകളുടെ ചികിത്സയ്ക്കു വേണ്ട പണം കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ നാട്ടുകാർ കൈകോർക്കുകയായിരുന്നു. കഴിഞ്ഞ 12നു ശസ്ത്രക്രിയ നടത്തി. മിനിയാണു കരൾ നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ മിനി ഇപ്പോഴും ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
തൃഷ്ണയുടെ മൃതദേഹം ഇന്നു രാവിലെ 6.30 മുതൽ 10.30 വരെ തിരുവാലി ജിഎച്ച്എസ്എസിൽ പൊതുദർശനത്തിനു വെക്കുകയും ചെയ്തിരുന്നു, . 11ന് സംസ്കരിച്ചു.
വാടകവീട്ടിലാണു കുടുംബം താമസിക്കുന്നത്. സഹോദരി: ആര്യനന്ദ.