കഴിഞ്ഞദിവസം കാരക്കുന്ന് അംഗനവാടിക്ക് സമീപമുള്ള വീട്ടിലെ സിറ്റൗട്ടിൽ രണ്ട് കോഴികളെയും ഒരു പൂച്ചക്കുട്ടിയെയും കടിച്ചു കൊന്ന് കൊണ്ടിട്ട നിലയിലാണ് കാണപ്പെട്ടത്.
പത്തോളം വരുന്ന നായകളാണ് ഇപ്പോൾ കാരക്കുന്നിലൂടെ വിലസുന്നത്.
പകൽ സമയങ്ങളിൽ മദ്രസ വിദ്യാർത്ഥികൾക്കും മറ്റു ട്യൂഷൻ വിദ്യാർത്ഥികൾക്കും നേരെ പലവട്ടം തെരുവ് നായ്ക്കളുടെ അക്രമണം ഉണ്ടായെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുകയായിരുന്നു.
തെരുവ് നായ ശല്യം കാരണം മിക്ക രക്ഷിതാക്കളും ഭയത്തോടെയാണ് രാവിലെ കുട്ടികളെ മദ്രസയിലേക്ക് പറഞ്ഞയക്കുന്നത്.
രാത്രികാലങ്ങളിൽ കോഴികളെയും മറ്റു വളർത്തു പൂച്ചകളെയും കൂട്ടം കൂടി ആക്രമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
കാരക്കുന്ന് ന് പുറമേ ആമയൂർ റോഡിലും, നായരങ്ങാടി ഭാഗത്തും തെരുവ് നായകളുടെ ശല്യം ഉണ്ട്.
ഇതിനൊരു പ്രതിവിധി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
No comments:
Post a Comment