ചെറാംകുത്ത്: 2024-25 വർഷത്തിലെ SSLC,+2,LSS,USS വിജയികളായി നാടിന്റെ അഭിമാനമായി മാറിയവരെ 'ആദരം' എന്ന പേരിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് 16 ആം വാർഡ് ചെറാംകുത്ത് വികസന സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
അനുമോദന യോഗം ഉപഭോക്തൃ കോടതി ജഡ്ജി അഡ്വ:കെ.മോഹൻദാസ് ഉത്ഘാടനം ചെയ്തു.മുൻവാർഡ് മെമ്പർ വിമല വേങ്ങാംതൊടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ എം.ജസീർ കുരിക്കൾ,ഐ.സനൂപ്, കെ.കെ.ജനാർദ്ദനൻ,നഷീദ് തോട്ടുപോയിൽ,സത്യരാജ് മഠത്തിൽ,ADS ചെയർ പേഴ്സൺ സുഗത കൈനിക്കര,കെ.പി. രാജേഷ്,ഐ.ജയപ്രകാശ് ,സുരേഷ് മാനു എം.സാഹിർ,ഇ.ഫിറോസ് ബാബു,വി.സിദ്ദീഖ്,കെ.വി പീഷ്,മുനീർ കെ.എം.എന്നിവർ സംസാരിച്ചു,
വികസന സമിതി കൺവീനർ ഐ.രാജേഷ് സ്വാഗതവും ഐ.സുനോജ് നന്ദിയും പറഞ്ഞു.
No comments:
Post a Comment