ആറ് യൂണിറ്റുകളിൽ നിന്നായി നൂറിലധികം ഇനങ്ങളിലായി 300-ത്തിലധികം മത്സരാർത്ഥികളാണ് ഇത്തവണ പങ്കെടുത്തത്. വിവിധ കലാസാഹിത്യ മേഖലകളിൽ അവരുടെ കഴിവുകൾ പ്രകടിപ്പിച്ച കലാകാരന്മാരുടെയും സാഹിത്യപ്രതിഭകളുടെയും പ്രകടനം വേദികളെ ആവേശഭരിതമാക്കി.
യഥാക്രമം പുലത്ത്, മരത്താണി, കാരക്കുന്ന് 34 യൂണിറ്റുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി സഹിത്യോത്സവിലെ ജേതാക്കളായി. സീനിയർ വിഭാഗത്തിലെ മുഹ്സിൻ പുലത്ത്, അപ്പർ പ്രൈമറി വിഭാഗത്തിൽ അൽഫ പി എന്നിവർ സർഗ്ഗപ്രതിഭകളായ് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, എൽ.പി വിഭാഗത്തിൽ മുഹമ്മദ് ഷിബിൽ കണ്ടാലപ്പറ്റ കലാപ്രതിഭയുടെ അവാർഡ് നേടി.
സമാപന സംഗമം എസ്‌എംഎ സ്റ്റേറ്റ് സെക്രട്ടറി അബ്ദുറഷീദ് സഖാഫി പത്തപിരിയം ഉദ്‌ഘാടനം ചെയ്തു. എസ്എസ്എഫ് മലപ്പുറം ജില്ലാ ഫിനാൻസ് സെക്രട്ടറി ഉനൈസ് സഖാഫി, ഷറഫു മാസ്റ്റർ പുലത്ത്, അബ്ദുറഹ്മാൻ കാരക്കുന്ന്, ശിഹാബ് കണ്ടാലപ്പറ്റ, അബ്ദുൽ അലി എം, മൂസാൻ ഹാജി എന്നിവർ ആശംസകൾ രേഖപ്പെടുത്തി.
സാഹിത്യോത്സവത്തിന്റെ സമാപന സംഗമം ആത്മീയാഭിമുഖമായ അന്തരീക്ഷത്തിലാണ് നടന്നത്. പരിപാടികൾക്ക് അഷ്റഫ് സഖാഫിയുടെ പ്രാർത്ഥനയോടെയാണ് തുടക്കമായത്. സെക്ടർ ജനറൽ സെക്രട്ടറി മുഹമ്മദ് ബിഷർ സ്വാഗതവും യൂസുഫ് മിസ്ബാഹി നന്ദിയും പറഞ്ഞു.
No comments:
Post a Comment