പരിപാടിയിൽ കാർഷിക പ്രദർശന വിപണന മേളയും, കർഷക ഉൽപ്പന്നങ്ങളും, കാർഷിക യന്ത്രങ്ങളുയും മറ്റു പ്രദർശനവും ഉണ്ടാവും.
പരിപാടിയുടെ ഉദ്ഘാടന കർമ്മം മഞ്ചേരി എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യുകെ മഞ്ജുഷ അധ്യക്ഷത വഹിക്കും.
പരിപാടിയിൽ മികച്ച കർഷകർക്കുള്ള ആദരിക്കൽ ചടങ്ങും ഉണ്ടാകും.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസ്കർ ആമയൂർ, എൻ എം രാജൻ, എൻ പി ജലാൽ എന്നിവർ വിവിധ സെക്ഷനുകളുടെ ഉദ്ഘാടന കളും നിർവഹിക്കും.
കൃഷി ഓഫീസർ സുബൈർ ബാബു, സൈഫുന്നിസ ടി കെ, നജ്മുദ്ദീൻ ടി, തുടങ്ങിയ കാർഷിക മേഖലയിലെ പ്രഗൽഭരും ജനപ്രതിനിധികളും പങ്കെടുക്കും