തൃക്കലങ്ങോട് : ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് ആറുമാസത്തിനുള്ളിൽ സമ്പൂർണ്ണ ബ്രസ്റ്റ് ഫീഡിങ് മാത്രം നൽകി മുഴുവൻ പ്രതിരോധ കുത്തിവയ്പ്പും എടുത്ത അമ്മമാരെ ആദരിക്കൽ ചടങ്ങും കുട്ടികളുടെ സ്ക്രീനിംഗ് ക്യാമ്പും എളങ്കൂർ എഫ്എച്ച് സി യിൽ വെച്ച് നടന്നു.
പരിപാടിയുടെ ഉദ്ഘാടന കർമ്മം
മെഡിക്കൽ ഓഫീസറും പീഡ്യാട്രിഷനുമായ Dr. രുഗ്മ നിർവഹിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. റോണി കെ ജോൺ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ബ്രസ്റ്റ് ഫീഡിംഗിൻ്റെ പ്രധാന്യത്തകുറിച്ച് പി. എ ച്. എൻ ശ്രീകുമാരി സിസ്റ്റർ ക്ലാസ് എടുത്തു.
പി. ആർ. ഒ. സി.അലിബാപ്പു ആശംസകൾ നേർന്നു.
ചടങ്ങിൽ JHI, JPHN, RBSk നേഴ്സ്, ആശവർക്കർ മാർ എന്നിവർ പങ്കെടുത്തു.