ആമയൂർ റോഡ്: " സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം " എന്ന ശീർഷകത്തിൽ കാരക്കുന്ന് ആമയൂർറോഡ് അസിസിയ നഗർ യൂണിറ്റ് എസ്കെഎസ്എസ്എഫ് സംഘടിപ്പിക്കുന്ന മീലാദ് ക്യാമ്പയിൻ ഉദ്ഘാടനവും മൗലിദ് സദസ്സും ഇന്ന് വ്യാഴം വൈകുന്നേരം എട്ടുമണിക്ക് ആമയൂർറോഡിൽ വച്ച് നടക്കും
പരിപാടിയുടെ ഉദ്ഘാടന കർമ്മം സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ നിർവഹിക്കും.
ഒരുമാസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഓൺലൈൻ ക്വിസ് മത്സരം, കുരുന്നു കൂട്ടം, മജ്ലിസുന്നൂർ, കുട്ടികളുടെ മീലാദ് പ്രോഗ്രാം, മധുര വിതരണം, മീലാദ് സമ്മാനം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.