മലപ്പുറം : തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന ഗുണഭോക്താക്കൾക്ക് സർക്കാർ ലോൺ ആയി നൽകാനുളള 7കോടി 23 ലക്ഷത്തി എൺപതിനായിരം രൂപ ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കലങ്ങോട് പഞ്ചായത്ത് യുഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിൽ ധർണ്ണ നടത്തി.
നിരവധി തവണ വകുപ്പുമന്ത്രിയെയും ധനകാര്യമന്ത്രിയെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും കണ്ടിട്ടും ഫലം ഇല്ലാത്തതുകൊണ്ട് തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് ജനപ്രതികൾ കലക്ടറേറ്റ് ധർണ്ണ സംഘടിപ്പിച്ചത്.
ധർണ്ണ ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം നിർവഹിച്ചു.
കെപിസിസി ജനറൽ സെക്രട്ടറി കെപി അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നിർവഹിച്ചു, മരക്കാർ എൻവി അധ്യക്ഷതയിൽ നടന്ന പരിപാടി, മനുഷ്യാവകാശ പ്രവർത്തകൻ വാസു, കെപിസിസി മെമ്പർ വി സുധാകരൻ, ഇ എ സലാം, എലമ്പ്ര ബാപ്പുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഹസ്‌ക്കർ ആമയൂർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു കെ മഞ്ജുഷ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ജലാലുദ്ദീൻ, ജില്ലാ പഞ്ചായത്ത് മെമ്പർ എൻ എം രാജൻ, എൻ.പി മുഹമ്മദ്, വിജീഷ് എളങ്കൂർ, ഷൈജൽ ആമയൂർ, എൻ പി ഷാഹിദ മുഹമ്മദ്, കെ ജയ പ്രകാശ് ബാബു, ലുഖ്മാൻ പുലത്ത്, അൻവർ കോയ തങ്ങൾ, സീന രാജൻ, അജിത നന്നാട്ടുപുറത്ത്, രഞ്ജിമ ടീച്ചർ, യൂസഫ് മേച്ചേരി, സാബിരി കെ, സിമിലി കാരയിൽ, ജമീല റസാക്ക്, സാബിറ, ഷെരീഫത്തുനീ സ, ലൈല ജലീൽ, ആലിക്കുട്ടി സി പി,നസീർ പന്തപ്പാടൻ, എസ് അബ്ദുസ്സലാം, മജീദ് പാലക്കൽ, നഷീദ് തോട്ടുപൊയിൽ, ജലീൽ കെ ടി, ഹലീമ, ഫിറോസ് കെ,നാസർ കെ കെ, ആനന്ദ് കുമാർ, സുരേഷ് ബാബു, മുഹമ്മദ് സി, ഷിബു,എന്നിവർ സംസാരിച്ചു.