തൃക്കലങ്ങോട്: അഷ്ടമിരോഹിണി ആഘോഷം നാടെങ്ങും ഭക്തിസാന്ദ്രമായി. ശ്രീകൃഷ്ണ അവതാരകഥകളും ബാലലീലകളും അനുസ്മരിപ്പിച്ച് വർണ-ദൃശ്യവിസ്മയം തീർത്ത് നാടും നഗരവും ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളിൽ മുഴുകി.
തിരുമണിക്കര ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെയും ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തിൽ വർണ്ണാഭമായ ശോഭയാത്ര യാണ് സംഘടിപ്പിച്ചത്.
തിരുമണിക്കര യിൽ നിന്നും തുടങ്ങി തൃക്കലങ്ങോട് 32 മേലെടത്തു ശിവ ക്ഷത്രത്തിൽ എത്തി മഹാ ശോഭ യാത്ര യായി തിരുമണിക്കര ക്ഷേത്രത്തിൽ ഉറിയടിയോട് കൂടി സമാപിച്ചു.