പുളിങ്ങോട്ടുപ്പുറത്ത് ടിപ്പർ ലോറി കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം


 ആമയൂർ  : ആമയൂർ പുളിങ്ങോട്ടുപുറത്തെ  ക്രഷറിനടുത്തു ലോറി കുളത്തിലേക്ക് മറിഞ്ഞു ഡ്രൈവർ അരീക്കോട്  തോട്ടുമുക്കം സ്വദേശി   കുന്നുമ്മൽ തൊടിയിൽ സലീമിന്റെ മകൻ  റാഷിദ് (35) ദാരുണ അന്ത്യം.
എം സാൻഡ് വേസ്റ്റ് തട്ടുന്നതിനിടെ ടിപ്പർ മറയുകയായിരുന്നു എന്നാണ് നിഗമനം.
 ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം.
 ടിപ്പർ മറിഞ്ഞ് ഒന്നരമണിക്കൂർ  കഴിഞ്ഞാണ് ഡ്രൈവറെ കുളത്തിൽ നിന്നും കിട്ടിയത്.
 നാട്ടുകാരുടെ തീവ്ര പരിശ്രമത്തിനിടയിലാണ്  ഡ്രൈവറെ കണ്ടെത്താനായത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.
 15 അടിയോളം താഴ്ചയുള്ള  കുളത്തിൽ നിന്നും വലിയ ക്രെയിൻ ഉപയോഗിച്ചാണ് ടിപ്പർ ലോറി കരകയറ്റിയത്.
 ഫയർഫോഴ്സ് സന്നദ്ധ പ്രവർത്തകർ  സ്ഥലത്തെത്തിയെങ്കിലും വേണ്ടത്ര മുങ്ങൽ വിദഗ്ധരോ  മറ്റു സജീവരണങ്ങൾ  ഉണ്ടായില്ലെന്നതിന്നാൽ  നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് തർക്കങ്ങൾക്കിടയായി.


DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top