തൃക്കലങ്ങോട് : തൃക്കലങ്ങോട് മാനവേദൻ യുപി സ്കൂളിലെ നവീകരി ച്ച ഐടിലാബ് വിദ്യാർത്ഥികൾ ക്ക് സമർപ്പിച്ചു. അഡ്വ. യു എ ലത്തീഫ് എംഎൽഎ ഉദ്ഘാട നം ചെയ്തു. സ്കൂൾ കലോത്സവം കലൈ - പെരുമ-2025 യുടെ ഉദ്ഘാടനവും എംഎൽഎ നിർ ഹിച്ചു. സ്കൂളിലെ അധ്യാപിക യായിരുന്ന ജംഷീനയുടെ സ്മര ണാർത്ഥമാണ് ഐടി ലാബ് നവീകരിച്ചത്. ടീച്ചറുടെ ഓർമ്മ ക്കായി ഭാരത് സ്കൗഡ് ആൻ ഡ് ഗൈഡ് യൂനിറ്റ് വാങ്ങിയ പ്രസംഗ പീഢവും ചടങ്ങിൽ കൈമാറി. വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ച പ്പെട്ട സൗകര്യം ഏർപ്പെടുത്തുന്നതിനായാണ് ഐ ടി ലാബ് നവീകരിച്ചത്. കൂടുതൽ കമ്പ്യൂട്ടറുകൾ ഒരുക്കിയതും എ സി സ്ഥാപിച്ചതും വിദ്യാർത്ഥികൾക്കും ആശ്വാസമായി. 1000ത്തിലധികം വി ദ്യാർത്ഥികൾക്ക് പഠനം നടത്തു ന്ന സ്കൂളിൽ പുതിയ ലാബ് കുട്ടിള്ള, കളുടെ നിലവാരം ഉയർത്തുന്നി ന് സഹായകരമാകുമെന്ന് അധ്യാ പകർ പറഞ്ഞു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഹസ് കർ ആമയൂർ അധ്യക്ഷത വഹി ച്ചു. തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് യു കെ മഞ്ജുഷ ഉപ ഹാര സമർപ്പണം നടത്തി. പഞ്ചായത്ത് അംഗം ജയപ്രകാ ശ് ബാബു, പിടിഎ പ്രസിഡൻ്റ് ബി കെ റഫീഖ്, പ്രധാനാധ്യാ പിക ജ്യോതി ജി നായർ, മഞ്ചേ രി ഉപജില്ല ഓഫിസർ ബീന മാ ണിക്കോത്ത്, സ്കൂൾ മാനേജർ എന്നിവരെ അനുമോദിച്ചു. എ മുഹമ്മദ് ഇഖ്ബാൽ, എംപി ടിഎ പ്രസിഡൻ്റ് കെ ഫാത്തിമ സഹീദ, പിടിഎ ഭാരവാഹിക ളായ പി ഷംസുദ്ധീൻ, കെ മുനീർ, ഫൈസൽ, മരത്താണി, അബ്ദു അശ്വതി മരത്താണി, സുനിത, മെഹർബാൻ, സം സ്ഥാന അധ്യാപക അവാർഡ് ജേതാവും റിട്ട. അധ്യാപികയു മായ സി വി ലിജിമോൾ, സ്റ്റാഫ് സെക്രട്ടറി എം ദീപ, പി ടി എ ട്രഷറർ പി സി ഷെരീഫ് എന്നി വർ സംസാരിച്ചു. ചടങ്ങിൽ സ്കൂളിൽ നി ന്നും പഠനം നടത്തി മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ പി സാന്ദ്ര, എൽഎസ്എസ് പരീക്ഷയിൽ പഞ്ചായത്ത് തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഫാത്തിമ സബ എന്നിവരെ അനുമോദിച്ചു.