നായരങ്ങാടി : ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നാടിനെ അമ്പാടിയാക്കി മാറ്റുന്ന ശ്രീകൃഷ്ണ ജയന്തി ഇന്ന്. വീഥികളിൽ ശോഭായാത്രകൾ അഴകിന്റെ പീലിക്കുടകൾ നിവർത്തുന്ന കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് നാട്. ബാലഗോകുലങ്ങളുടെയും വിവിധ ക്ഷേത്ര ദേവസ്വങ്ങളുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങൾ. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ കാരക്കുന്ന് ശ്രീ കരിങ്കാളി കാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നും വൈകുന്നേരം 3 മണിക്ക് ശോഭ യാത്ര തുടക്കം കുറിച്ച് കാരക്കുന്ന് 34ൽ എത്തി മണ്ണന്തല ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ശോഭയാത്രയുമായി സംഗമിച്ചുകൊണ്ട് വിപുലമായ മഹാശോഭയാത്രയായി കാരക്കുന്ന് ജംഗ്ഷലിൽ എത്തി തിരിച്ച് ആമയൂർ റോഡ് വഴി ക്ഷേത്രത്തിൽ എത്തി ശോഭയാത്രക്ക് സമാപനം കുറിക്കും.