സമസ്ത നൂറാം വാർഷിക ഉപഹാരമായി വിപുലീകരിച്ച ആനക്കോട്ടുപുറം സഹചാരി സെന്റർ നാടിന് സമർപ്പിച്ചു. എട്ടുവർഷം പൂർത്തിയായ സഹചാരി സെന്റർ
സമസ്ത പ്രസിഡന്റും മഹല്ല് ഖാളിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
നിലവിലുള്ള സേവനങ്ങൾക്ക് പുറമേ
കിടപ്പ് രോഗികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, പുതിയ സേവനങ്ങളും സജ്ജമാക്കിയാണ് സെന്റർ വിപുലീകരിച്ചത്..
കരിയർ ഗൈഡൻസ്, ഗവണ്മെന്റ് സേവനങ്ങൾക്കുള്ള അപേക്ഷ സഹായം(ഹെല്പ് ഡെസ്ക്), സ്റ്റേറ്റ് റിലീഫ് സെൽ സാമ്പത്തിക സഹായങ്ങൾ തുടങ്ങീ സേവനങ്ങൾ കൂടി ഇനി സഹചാരി സെന്ററിൽ ലഭിക്കും.
മഹല്ല് ഖതീബ് അബ്ദുസ്സലാം ബാഖവി വെട്ടിക്കാട്ടിരി സെന്റർ ഓഫീസ് തുറന്നു നൽകി. സെന്റർ പ്രസിഡന്റ് എൻ സി. കരീം ഹാജി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ടി പി. അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡന്റ് കുഞ്ഞിപ്പ ഹാജി, സെക്രട്ടറി ഹക്കീം ഹാജി, സെന്റർ വൈസ് പ്രസിഡന്റുമാരായ സലാം കോട്ട, പി ടി. ഷാജി, കെ പി ഒ.ജസീൽ, സെക്രട്ടറി എം കെ. നാസർ ഹാജി, പി പി. നൗഫൽ ബാബു, കെ കെ.സൽമാൻ, എൻ സി. റിൻഷാദ്, കെ ഷംസീർ മാഷ്, കെ ഹൈദരലി, കെ പി. റഹീം തുടങ്ങീ സംഘടന, മഹല്ല് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി. ട്രഷറർ സഫുവാൻ. ടി നന്ദിയും പറഞ്ഞു.