തൃക്കലങ്ങോട്: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലഘു വായ്പാ പദ്ധതിയില്‍ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സി ഡി എസിന് അനുവദിച്ച 69,50,000/ രൂപ വായ്പയുടെ വിതരണവും സംരംഭകത്വ പരിശീലന ക്യാംപും തൃക്കലങ്ങോട് പൊതുജന വായനശാല കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ജയപ്രകാശ് ബാബു വിന്റെ അധ്യക്ഷതയില്‍ തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ജുഷ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി. ജലാലുദ്ദീന്‍ വ്യക്തിഗത വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് എന്‍ ബി സി എഫ് ഡി സി യുടെ സാമ്പത്തിക സഹായത്തോടെ നടന്ന ഏകദിന സംരംഭകത്വ പരിശിലന ക്യാംപില്‍ കെ എസ് ബി സി ഡി സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.ടി. മുഹമ്മദ് ഹനീഫ, മുഹമ്മദ് സലീഖ്, സനല ശിവദാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.
സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാരായ സീന രാജന്‍, ഷിഫാനാ ബഷീര്‍, വാര്‍ഡ് മെമ്പര്‍ ജസീര്‍ കുരിക്കള്‍, സിഡിഎസ് ഉപജീവന ഉപ സമിതി കണ്‍വീനര്‍ സത്യവതി, പൊതുജന വായനശാല സെക്രട്ടറി ബാബുരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. തൃക്കലങ്ങോട് സി ഡി എസ് ചെയര്‍പേഴ്സണ്‍ സി. സജിനി സ്വാഗതവും കെ എസ് ബി സി ഡി സി പ്രൊജക്ട് അസിസ്റ്റന്റ് അബ്ദുല്‍ ഷുക്കൂര്‍ നന്ദിയും പറഞ്ഞു.