“അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത്”എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമ്മേളനങ്ങളുടെ ഭാഗമായാണ് തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സമ്മേളനം നടക്കുന്നത്.
പരിപാടിയുടെ ഉദ്ഘാടന കർമ്മം മഞ്ചേരി എംഎൽഎ അഡ്വക്കേറ്റ് യു എ ലത്തീഫ് നിർവഹിക്കും.
പി കെ നവാസ്, മിസ്ഹബ് കിഴയൂർ തുടങ്ങി ജില്ലാ, മണ്ഡലം, പഞ്ചായത്ത് മുസ്ലിം ലീഗ് യൂത്ത് ലീഗ് എം.എസ്. എഫ് നേതാക്കന്മാർ പങ്കെടുക്കും.
പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഫിറോസ് പള്ളിപ്പടി അറിയിച്ചു.