കാരക്കുന്ന് : കാരക്കുന്ന് മുക്കിലങ്ങാടി ജനകീയ സൗഹൃദ വേദിയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പാലട പായസ ചലഞ്ച് സംഘടിപ്പിക്കുന്നു.
കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ജനകീയ സൗഹൃദ വേദി അർഹരായ പാവപ്പെട്ട രോഗികൾക്ക് താങ്ങും തണലുമായി പ്രവർത്തിച്ചുവരുന്നു.
സൗഹൃദ വേദിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഒൿടോബർ 12ന് നടക്കുന്ന
പാലട പായസ ചലഞ്ചിൽ പങ്കാളികളാകണമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഒരു ലിറ്ററിന് 250 രൂപയാണ്.
താല്പര്യമുള്ളവർ : 9633569386, 9847254665, 9895126556 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.