തൃക്കലങ്ങോട്: പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ലഘു വായ്പാ പദ്ധതിയില്‍ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സിഡിഎസിന് അനുവദിച്ച വായ്പാ വിതരണ ഉദ്ഘാടനം സെപ്റ്റംബര്‍ 11ന് രാവിലെ 10ന് തൃക്കലങ്ങോട് പൊതുജന വായനശാല കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ഉദ്ഘാടനം ചെയ്യും.
ഇതോടനുബന്ധിച്ച് ഒ ബി സി, മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി കോര്‍പറേഷന്‍ നടപ്പിലാക്കുന്ന
വായ്പാ പദ്ധതികളെക്കുറിച്ച് പരമാവധി അവബോധം സൃഷ്ടിക്കുന്നതിനും സംരംഭകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിനുമായി എന്‍ ബി സി എഫ് ഡി സിയുടെ സാമ്പത്തിക സഹായത്തോടെ ഏകദിന സംരംഭകത്വ പരിശീലന ക്യാംപും നടക്കും. വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന
കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, സംരംഭകത്വം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധരുടെ ക്ലാസുകളുമുണ്ടാകും.