പ്രദേശത്ത് ആരോഗ്യ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ആശപ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനയും പ്രതിരോധ പ്രവർത്തനങ്ങളും നടത്തി. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു ചികിത്സയ്ക്കു കാലതാമസം ഉണ്ടാവരുതെന്നും സ്വയം ചികിത്സ ഉൾപ്പെടെ ഒഴിവാക്കണമെന്നും ഇവർ അറിയിച്ചു.
ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമൻകുട്ടി, വൈസ് പ്രസിഡന്റ് എം.സജ്ന, മെഡിക്കൽ ഓഫിസർ വി.പി.മൻസൂർ അലി എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തുതല ആരോഗ്യ ജനകീയ സമിതി യോഗം ചേർന്നു തുടർ നടപടികൾ ആസൂത്രണം ചെയ്തു. എപ്പിഡെമിയോളജിസ്റ്റ് ഡോ.നീരജ്, ഹെൽത്ത് സൂപ്പർവൈസർ എ.ശ്രീജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ പി.ആർ.അമൃത എന്നിവർ ബോധവൽക്കരണ നടപടികൾ വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം സി.ശോഭന, വാർഡ് അംഗങ്ങളായ പി.അഖിലേഷ്, പി.സെബീർബാബു, കെ.ഷാനി, കെ.അമ്പിളി, കെ.വി.രജിലേഖ, വി.എം.നിർമല, പി.ഗീത, എ.സജീസ്, സെക്രട്ടറി മേദിനി എന്നിവർ പങ്കെടുത്തു.