തൃക്കലങ്ങോട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കൃഷിഭവൻ തൃക്കലങ്ങോട് മുഖേന നടത്തുന്ന ഓണ സമുദ്ധി - 2025 ഓണ ചന്ത ഇന്ന് തിങ്കൾ 10.30 മുതൽ മുതൽ വ്യാഴാഴ്ച വരെ കാരക്കുന്ന് ആമയൂർ റോഡ് കൃഷിഭവൻ പരിസരത്ത് നടക്കും.
നമ്മുടെ പഞ്ചായത്തിലെ കർഷകർ ഉൽപാദിപ്പിച്ച സുരക്ഷിതവും വിഷരഹിതവുമായ നാടൻ പച്ചക്കറികളും ഹോർട്ടികോർപ്പ് മുഖേന ലഭ്യമാക്കുന്ന മറുനാടൻ പച്ചക്കറികളും ഓണചന്തയിൽ ലഭിക്കുന്നതാണ്. പൊതുവിപണിയേക്കാൾ 30% വിലക്കുറവിൽ (സർക്കാർ നിശ്ചയിച്ച് തരുന്ന വിലയിൽ ) പച്ചക്കറികൾ ഓണചന്തയിൽ ലഭിക്കുന്നതാണ്.