കാരാക്കുന്ന്:കാരാക്കുന്ന് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ (GHSS) ന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.
50 വർഷത്തെ വിദ്യാഭ്യാസ സേവനത്തിന്റെ അഭിമാനകരമായ യാത്രയെ പ്രതിനിധീകരിക്കുന്നതും, സ്കൂളിന്റെ പാരമ്പര്യം, ആത്മാവ്, ഭാവി ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതുമായ സവിശേഷമായ ഒരു ലോഗോ രൂപകൽപ്പന ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.
മത്സര എൻട്രികൾ ഒക്ടോബർ 5, 2025-നു മുൻപ് സമർപ്പിക്കണം. തെരഞ്ഞെടുത്ത ലോഗോ സ്വർണ്ണജൂബിലിയുടെ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കും.
വിജയിയെ പ്രത്യേക സമ്മാനം കാത്തിരിക്കുന്നു. സ്വന്തം കലാ പ്രതിഭ തെളിയിക്കാനും അംഗീകാരം നേടാനും നല്ല അവസരമാണിതെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.
കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
gmail :ghskarakunnu@gmail. com വാട്സ്ആപ്പ് നമ്പർ
+91 90487 63735