മണ്ഡലം ജോയിന്റ് സെക്രട്ടറി ഷഫീഖ് പുലത്ത് യാത്രാ ക്യാപ്റ്റൻ ഫത്താഹ് കൂമംകുളത്തിന് പതാക കൈമാറി ആരംഭിച്ച പദയാത്ര കാരക്കുന്ന് പള്ളിപ്പടിയിൽ സമാപിച്ചു.
പദയാത്രയോടനുബന്ധിച്ചു നടന്ന പൊതുയോഗം പഞ്ചായത്ത് സെക്രട്ടറിയുടെ അധ്യക്ഷതയിൽ sdpi ജില്ലാ കമ്മറ്റിയംഗം അഡ്വക്കറ്റ് എ എ റഹീം ഉൽഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കെടുത്ത് നടത്തുന്ന വോട്ട് കൊള്ളക്കെതിരെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒരുമിച്ചുനിന്ന് പരാജയപ്പെടുതേണ്ടതുണ്ടെന്നും, അതിന് നേതൃത്വം കൊടുക്കാൻ എസ്ഡിപിഐ മുന്നിൽ തന്നെയുണ്ടാകുമെന്നും ഉദ്ഘാടകൻ പറഞ്ഞു....
എസ്ഡിപിഐ പള്ളിപ്പടി വാർഡ് കൺവീനർ സിദ്ധീഖ് സി സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി മിർസബ് നന്ദിയും പറഞ്ഞു.