അമീബിക് മസ്തിഷ്ക ജ്വരം : പ്രതിരോധ പ്രവർത്തനം നടത്തി DYFI

തൃക്കലങ്ങോട്: 
അമീബിക് മസ്തിഷ്ക ജ്വരം വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം DYFI നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങൾ ശുചീകരിക്കാനും ക്ലോറിനേറ്റ് ചെയ്യാനുമായി തൃക്കലങ്ങോട് മേഖലയിലെ യൂത്ത് ബ്രിഗേഡ് വളണ്ടിയർമാർ രംഗത്തിറങ്ങി .
കുതിരാടത്തുള്ള പൊതുകുളം, പടിഞ്ഞാറേക്കരയിലെ ഇട്ടപ്പാട് കുളം, നീലങ്ങോട് രാമംകുളം എന്നിവ ആദ്യഘട്ടം എന്ന നിലയിൽ
ക്ലോറിനേഷൻ പ്രവർത്തനം നടത്തി. 
വരും ദിവസങ്ങളിൽ മേഖലയിലെ വിവിധ യൂണിറ്റുകളിൽ ഇതിന്റെ ഭാഗമായി പ്രവർത്തനങ്ങൾ നടക്കും.
സംസ്ഥാന സർക്കാറും ആരോഗ്യവകുപ്പും നടത്തുന്ന അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളോട് മുഖം തിരിഞ്ഞു നിന്ന് പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോട് തൃക്കലങ്ങോട് പഞ്ചായത്തിന്റെ UDF ഭരണസമിതിക്കെതി  അലംഭാവം കാണിക്കുന്നതായും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
DYFI മഞ്ചേരി ബ്ലോക്ക് സെക്രട്ടറി സി.വിപിൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ശരത് സുന്ദർ,
കമ്മിറ്റി അംഗങ്ങളായ സജാദ് ആമയൂർ, ശിഫ ജലീൽ,
മേഖലാ പ്രസിഡണ്ട് നിഷാദ്. പി.
ട്രഷറർ അജൻ കെ.പി,
ജോയിൻ സെക്രട്ടറിമാരായ റാഷിദ് കളത്തിങ്ങൽ, സമീർ മരത്താണി,
വൈസ് പ്രസിഡണ്ടുമാരായ ദീപക്, പ്രവീൺ  
സെക്രട്ടറിയേറ്റ് അംഗങ്ങളായ സുധീഷ്, സുഹൈൽ, സന്തോഷ്,
മേഖല കമ്മിറ്റിയംഗം ഫായിസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ശങ്കരൻ 32,മനു കരിക്കാട്,ശശി നീലങ്ങോട്, ഫിറോസ്, നാസർ ആമയൂർ, മനുരാജ്,സുനീഷ്, ഷൈബാൻ, സമീൽ, നാട്ടുകാർ തുടങ്ങി നിരവധി പേർ ഈ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top