9.5 കോടി രൂപ ചെലവിലാണ് നഗരമധ്യത്തിൽ ഇരുനില കെട്ടിടം നിർമിച്ചത്.
നിർമാണം അന്തിമഘട്ടത്തിലാണ്. കെട്ടിടത്തിനു മുന്നിലുള്ള സ്ഥലം റോഡ് വികസനത്തിനായി നഗരസഭ പൊതുമരാമത്ത് വകുപ്പിനു കൈമാറി. ഇതോടെ സെൻട്രൽ ജംക്‌ഷനിൽ റോഡിന്റെ വീതി കൂടുകയും ചെയ്യും.ഒരാഴ്ച നീളുന്ന ഉദ്ഘാടന ചടങ്ങുകൾ നടത്താനാണ് തീരുമാനം. വാദ്യമേളത്തിന്റെ അകമ്പടിയോടെ നഗരസഭാ ഓഫിസ് പരിസരത്തുനിന്നു ബസ് സ്റ്റാൻഡിലേക്ക് വിളംബര ഘോഷയാത്ര നടക്കും.
കരിമരുന്നു പ്രയോഗം, സംഗീതവിരുന്ന് എന്നിവയും അരങ്ങേറും. വ്യാപാരികളുമായി സഹകരിച്ച് നഗരം ദീപാലംകൃതമാക്കും.സ്വാഗതസംഘ രൂപീകരണ യോഗം നഗരസഭാധ്യക്ഷ വി.എം.സുബൈദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ വി.പി.ഫിറോസ് അധ്യക്ഷത വഹിച്ചു.