തോട്ടുപൊയിൽ : തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ 16ആം വാർഡ് തോട്ടുപൊയിലിൽ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്മാർട്ട് അങ്കണവാടി നാടിന് സമർപ്പിച്ചു.
വിവിധ കലാരൂപങ്ങളുടെ അകമ്പടിയിൽ വർണ്ണാഭമായ ഘോഷയാത്ര അങ്കണവാടി പരിസരത്തേക്ക് എത്തി,
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.കെ.മഞ്ജുഷ ഉത്ഘാടനം ചെയ്തു.
വാർഡ് മെമ്പർ എം.ജസീർ കുരിക്കൾ അദ്ധ്യക്ഷനായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി ജലാൽ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷീനാ രാജൻ,മെമ്പർമാരായ എൻ.പി.ഷാഹിദ മുഹമ്മദ്,ജയപ്രകാശ് ബാബു,രാഷ്ട്രീയ പ്രതിനിധികൾ ഐ.രാജേഷ്,നഷീദ് തോട്ടുപോയിൽ,ഐ. സനൂപ്,ഇ.പി.നാരായണൻ എന്നിവർ സംസാരിച്ചു. വാർഡിൽ പൊതു ആവിശ്യത്തിനായി സൗജന്യമായി ഭൂമി വിട്ടുത്തന്നവരെയും,മുൻ പഞ്ചായത്ത് മെമ്പർമാരെയും ചടങ്ങിൽ ആദരിച്ചു.അങ്കണവാടിക്ക് കുടിവെള്ളത്തിനായി കിണർ കുഴിക്കാൻ സ്ഥലം വിട്ട് തരുന്നതിന്റെ പ്രമാണം മരുന്നൻ സാഹിർ പഞ്ചായത്ത്പ്രസിഡന്റിന്കൈമാറി
അങ്കണവാടി വർക്കർ സി.ബാസ്മാ സ്വാഗതവും വിന്നേഴ്സ് ക്ലബ്ബ് സെക്രട്ടറി സഫീർ കുരിക്കൾ നന്ദിയും പറഞ്ഞു.