വാർഡ് സംവരണ നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ ആരംഭിക്കും.
വണ്ടൂർ, നിലമ്പൂർ, മലപ്പുറം, വേങ്ങര ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളുടെ നറുക്കെടുപ്പാണ് 13ന് നടക്കുക, തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ബ്ലോക്കുകളുടെ പഞ്ചായത്തുകളും നറുക്കെടുപ്പ് നടത്തും.
രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ആണ് നറുക്കെടുപ്പ് നടക്കുക.
ഇതോടുകൂടി തദ്ദേശ വാർഡുകളിലെ സ്ഥാനാർത്ഥികളെ നിർണയിക്കുന്ന തിരക്കിലും ചൂടേറിയ ചർച്ചയിലേക്കും മുന്നണികൾ നീങ്ങും.
തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ നിലവിൽ 24 തദ്ദേശ വാർഡുകൾ ആണ് ഉള്ളത്.
തദ്ദേശസമരണം നറുക്കെടുപ്പ് പൂർത്തിയാക്കി ഒക്ടോബർ 18ന് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കുള്ള നറുക്കെടുപ്പും , ഒക്ടോബർ 21ന് ജില്ലാ പഞ്ചായത്ത് നറുക്കെടുപ്പും നടക്കും.