കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങക്ക് ഉത്സവ പ്രതീതിയോടെ വർണ്ണാഭമായ തുടക്കം. ഉച്ചയ്ക്ക് 2 മണിക്ക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ പിടിഎ പ്രസിഡണ്ട് ഇ എ സലാം അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടനം നിർവഹിച്ചു.
പരിപാടിയിൽ മുൻ എംഎൽഎ അഡ്വക്കേറ്റ് എം ഉമർ ആശംസകൾ അർപ്പിച്ചു.
ഉദ്ഘാടനത്തിനു പിന്നാലെ വിദ്യാർത്ഥികളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും നയിച്ച വർണ്ണാഭമായ ഘോഷയാത്ര ഏറെ ശ്രദ്ധേയമായി.
അൻപതോളം നിറങ്ങളിലുള്ള പതാകകൾ കൈയിൽ പിടിച്ച് വിദ്യാർത്ഥികൾ പങ്കെടുത്ത ഘോഷയാത്ര, സ്കൂളിന്റെ അൻപത് വർഷത്തെ മഹത്വയാത്രയെ ഓർമ്മിപ്പിച്ചു.
സായാഹ്നത്തിൽ പ്രശസ്ത റിയാലിറ്റി ഷോ താരങ്ങളായ ഇർഷാദ് മുടിക്കോട്, ഹസീബ് നിലമ്പൂർ, പ്രവീണ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക് ഈവെനിംഗ് ” അരങ്ങേറി. സംഗീതത്തിൻറെയും നൃത്തത്തിൻറെയും ആഘോഷമായി സ്കൂൾ അംഗണം മുഴുവൻ ഉത്സവചൂടിൽ മുങ്ങി. രക്ഷിതാക്കളുടെയും മുൻ അധ്യാപകരുടെയും നാട്ടുകാരുടെയും സാന്നിധ്യം പരിപാടിയെ കൂടുതൽ ഭംഗിയാക്കി.
രാത്രി 7.30 വരെ നീണ്ടുനിന്ന പരിപാടിയിലൂടെ സ്കൂൾ സമൂഹം സുവർണ്ണജൂബിലിയുടെ ആഘോഷവേളയ്ക്ക് മികച്ച തുടക്കമൊരുക്കി. വിവിധ കലാസാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള സുവർണ്ണ ജൂബിലി ആഘോഷങ്ങൾ അടുത്ത ദിവസങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു.