അപകടത്തെ തുടർന്ന് നിലമ്പൂർ മഞ്ചേരി റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കാർ റോഡിന് കുറുകെ മറിഞ്ഞതാണ് ഗതാഗത കുരുക്കിന് കാരണമായത്. തുടർന്ന് നാട്ടുകാരും ചേർന്നു ഗതാഗതം പുനഃ സ്ഥാപിച്ചു.
അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.