തോട്ടിലെ വെള്ളം മലിനമായതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്. മാലിന്യം തള്ളിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ പി എഫ് സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികൾ എടവണ്ണ പോലീസിൽ പരാതി നൽകി.
ശുദ്ധമായി ഒഴുകിയിരുന്ന തോട് മലിനമായത് കാരണം ദൈനംദിന ആവശ്യങ്ങൾക്കായി തോടിനെ ആശ്രയിക്കുന്ന കുടുംബങ്ങൾ പ്രയാസത്തിലായി. മാലിന്യം തള്ളുന്ന പ്രവണത ഇല്ലാതാക്കാനും പരിസരം വൃത്തിയായി സൂക്ഷിക്കാനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.