തൃക്കലങ്ങോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കവുമായി എൽ.ഡി.എഫ്.
പഞ്ചായത്തിലെ 24 വാർഡുകളിലേക്കുമുള്ള സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി
മൂലത്ത് മൊയ്തീൻ ചെയർമാനായും
കെ.പി. മധു കൺവീനറായുമുള്ള
501 അംഗങ്ങളുള്ള വിപുലമായ കമ്മിറ്റിയാണ് രൂപീകരിചത്.
കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് തലങ്ങളിലുള്ള പ്രവർത്തനങ്ങൾ സജീവമാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്. തൃക്കലങ്ങോട് പഞ്ചായത്തിൽ തിളക്കമാർന്ന വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫ്. നേതാക്കൾ പ്രകടിപ്പിച്ചു.