തൃക്കലങ്ങോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ 24 വാർഡുകളിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർത്ഥികളിൽ 23 പേരും ഇന്ന് പത്രിക സമർപ്പിച്ചു.
യു.ഡി.എഫ്. ഏഴാം വാർഡ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള ശ്രീദേവി പ്രാക്കുന്നിന്റെ പത്രികാ സമർപ്പണം അടുത്തദിവസം നടക്കും.
ഒരുമയുടെയും വിജയത്തിന്റെയും പ്രതീകമായി യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും തൃക്കലങ്ങോട് പഞ്ചായത്ത് ഓഫീസിലേക്ക് കൂട്ടമായി എത്തിയാണ് പത്രികകൾസമർപ്പിച്ചത്. പഞ്ചായത്തിൽ മികച്ച വിജയം നേടുമെന്നും തുടർഭരണം ഉണ്ടാവുമെന്നും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.