തൃക്കലങ്ങോട് : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം സംബന്ധിച്ച് തൃക്കലങ്ങോട് പഞ്ചായത്തിൽ, യുഡിഎഫിലും എൽഡിഎഫിലും ധാരണയായി. ഇരു മുന്നണികളിലും അവശേഷിച്ചിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മേൽഘടകം ഇടപെട്ട് പരിഹരിക്കുകയായിരുന്നു.
പുതുതായി വന്ന നെല്ലിക്കുന്ന് (വാർഡ് 24) വാർഡ് ആവശ്യപ്പെട്ട് കോൺഗ്രസും ലീഗും സംബന്ധിച്ച തർക്കമാണ് പ്രധാനമായും ചർച്ച ചെയ്തത്. ഇന്നലെ യുഡിഎഫിലെ മേൽഘടകം നടത്തിയ ചർച്ചയിൽ നെല്ലിക്കുന്ന് വാർഡ് മുസ്ലിം ലീഗിന് നൽകാൻ ധാരണയായി.
ഇതിന് പകരമായി, നിലവിൽ മുസ്ലിം ലീഗിന് അവകാശപ്പെട്ട പാത്തിരിക്കോട് (വാർഡ് 10) കോൺഗ്രസിനും നൽകാനാണ് ധാരണ, . ഇതോടെ കോൺഗ്രസിനും മുസ്ലിം ലീഗിനും 12 വാർഡുകൾ വീതം നൽകി യുഡിഎഫിലേ സീറ്റ് വിഭജനം പൂർത്തിയായി.
എൽഡിഎഫിലും സീറ്റുകളിലും ധാരണയായി. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐ-ക്ക് നേരത്തെ ഉണ്ടായിരുന്ന രണ്ടു വാർഡുകൾ മൈലൂത്ത് (വാർഡ് 15 ) കുട്ടശ്ശേരി ( വാർഡ് 14) നൽകുകയും,
ഘടകകക്ഷിയായ നാഷണൽ ലീഗ് ന് വാർഡ് 7-ഉം( പഴേടം) നൽകിയിട്ടുണ്ട്.
ഈ ധാരണയോടെ എൽഡിഎഫിലെ സീറ്റ് വിഭജനവും പൂർത്തിയായി.