ഇന്ത്യൻ സീനിയർ ടീം ക്യാമ്പിൽ ഇടം നേടി തൃക്കലങ്ങോടിന്റെ സ്വന്തം സനാൻ!


ബാംഗ്ലൂർ: നിലവിലെ U23 ഇന്ത്യൻ ഫുട്ബോൾ ടീം താരവും തൃക്കലങ്ങോട് കാരക്കുന്ന് കാരനുമായ സനാൻ, ദേശീയ സീനിയർ ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പിൽ ഇടം നേടി. മഞ്ചേരിയുടെ ഫുട്‌ബോൾ പാരമ്പര്യത്തിന് അഭിമാനമായി ഈ ഇരുപത്തൊന്നുകാരൻ താരത്തെ ഇന്ത്യൻ ടീം പരിശീലകൻ ഖാലിദ് ജമീൽ തന്റെ 23 അംഗ യോഗ്യതാലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
​ദേശീയ ടീമിലെ പ്രകടനം: U23 ടീമിനായി രാജ്യത്തിന് വേണ്ടി ഒരു കിടിലൻ ഗോളും മനോഹരമായ ഒരു അസിസ്റ്റും സനാൻ നേടിയിട്ടുണ്ട്.
​ISL പ്രകടനം: ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) ജംഷെഡ്‌പുർ എഫ് സിയുടെ താരമാണ് സനാൻ. ക്ലബ്ബിന് വേണ്ടി ഇതിനോടകം 5 മികച്ച ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
​അവസരം കാത്ത്: നിലവിൽ ബാംഗ്ലൂരിൽ നടക്കുന്ന പരിശീലന ക്യാമ്പിലാണ് താരം ഉള്ളത്. ഇവിടെ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചാൽ ഇന്ത്യൻ സീനിയർ ഫുട്ബോൾ ടീമിന്റെ നീലജേഴ്‌സിയിൽ രാജ്യത്തിന് വേണ്ടി ബൂട്ട് അണിയാൻ ഈ യുവതാരത്തിന് ഭാഗ്യം ലഭിക്കും.
​മലപ്പുറം ജില്ലയിലെ കാൽപന്തുകളിക്ക് പുതിയൊരു പ്രതീക്ഷ നൽകുന്ന താരമാണ് സനാൻ.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top