കാരക്കുന്ന്: എസ്കെഎസ്എസ്എഫ് കാരക്കുന്ന് അസീസിയ്യ നഗർ (ആമയൂർ റോഡ്) യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മജ്ലിസുന്നൂർ വാർഷികവും സമസ്ത നൂറാം വാർഷിക പ്രചരണ പരിപാടിയും ഇന്ന് (ജനുവരി 1, വ്യാഴം) നടക്കും. രാത്രി 7 മണിക്ക് കാരക്കുന്ന് ജംഗ്ഷനിലെ നാസ് വെഡിങ് ഹാളാണ് വേദിയാകുന്നത്.
സയ്യിദ് മുഹമ്മദ് സ്വാലിഹ് ശിഹാബ് തങ്ങൾ പട്ടർകടവ്, സയ്യിദ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, പ്രമുഖ പ്രഭാഷകരായ ഷാജഹാൻ റഹ്മാനി കമ്പളക്കാട്, അബൂബക്കർ ഹുദവി മുണ്ടംപറമ്പ് എന്നിവർ മുഖ്യപ്രഭാഷണം നിർവഹിക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പ്രചരണ പരിപാടികൾക്കും സംഗമത്തിൽ തുടക്കം കുറിക്കും. പ്രദേശത്തെ മത-സാംസ്കാരിക രംഗത്തെ മറ്റുപ്രമുഖരും മറ്റും ചടങ്ങിൽ സംബന്ധിക്കും.
_______________________
നാട്ടിലുള്ള വാർത്തകൾക്കും വിശേഷങ്ങൾക്കും ഗ്രൂപ്പിൽ അംഗമാവുക.
https://chat.whatsapp.com/IrEGqK17F3M5v5pxqW8cGm
===================