പ്രദേശവാസികൾ കാത്തിരുന്ന കുതിരാടം-കൊയപ്പയിൽ-തിരുമണിക്കര ക്ഷേത്ര റോഡാണ്
22-ാം വാർഡിൽ നിന്നും വിജയിച്ച നിയുക്ത മെമ്പർ ജലീൽ കെ.ടി യുടെ സജീവമായ ഇടപെടലുകൾ കൊണ്ട്, റോഡ് എന്ന സ്വപ്നത്തിന് വേഗത കൂട്ടിയത്. വിജയിച്ചു കഴിഞ്ഞ ഉടൻ തന്നെ റോഡിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം, പ്രദേശത്തെ ഭൂമിയുടമകളെയും താമസക്കാരെയും നേരിൽ കാണുകയും അവരുടെ സഹകരണം ഉറപ്പാക്കുകയും ചെയ്തു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നാടിന്റെ വികസനത്തിനായി എല്ലാവരെയും ഒരുമിച്ചു അണിനിരത്താൻ സാധിച്ചതാണ് പദ്ധതിയുടെ വിജയം.
നിലവിൽ കൃത്യമായ ഗതാഗത സൗകര്യമില്ലാതെ വലഞ്ഞിരുന്ന പ്രദേശവാസികൾക്കും ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്കും ഈ റോഡ് വലിയ ആശ്വാസമാകും. ഭൂമി വിട്ടുനൽകാൻ തയ്യാറായ ഉടമകളുടെ വലിയ മനസ്സിനെയും മെമ്പറുടെ നേതൃത്വത്തെയും നാട്ടുകാർ അഭിനന്ദിച്ചു.