ബൈക്കിന് പിന്നിൽ ചാക്കിൽ കെട്ടിവെച്ച നിലയിലായിരുന്നു സ്ഫോടകവസ്തുക്കൾ. യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ അപകടകരമായ രീതിയിൽ ജനവാസ കേന്ദ്രത്തിലൂടെയായിരുന്നു തമിഴ്നാട് സ്വദേശി രവി, പുളിക്കൽ സ്വദേശി നാഗരാജ് എന്നിവർ ഇന്ന് രാവിലെ 9 മണിക്ക് ആമയൂർ വഴി യാത്ര ചെയ്തത്. സംശയം തോന്നിയ നാട്ടുകാർ വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എടവണ്ണ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്വാറികളിലേക്ക് ഉപയോഗിക്കാൻ കൊണ്ടുപോവുകയായിരുനാണെന്നാണ് കരുതുന്നത്. പ്രതികളെയും സ്ഫോടകവസ്തുക്കൾ കടത്തിയ ബൈക്കും എടവണ്ണ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്തു .