തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ജനുവരി 16-ന് നടക്കും. നിലവിലുള്ള ഭരണസമിതിയുടെ അഞ്ച് വർഷത്തെ കാലാവധി പൂർണ്ണമായും അവസാനിച്ചതിന് ശേഷം മാത്രമേ പുതിയ സമിതി അധികാരമേൽക്കാവൂ എന്ന ചട്ടമുള്ളതിനാലാണ് സത്യപ്രതിജ്ഞ ജനുവരിയിലേക്ക് നിശ്ചയിച്ചിരിക്കുന്നത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച 24 അംഗങ്ങളാണ് അന്നേ ദിവസം സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം പഞ്ചായത്തിലെ പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളും വരും ദിവസങ്ങളിൽ നടക്കും.