ബസ്സിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ നഷ്ടപ്പെട്ട സ്വർണ്ണ ലോക്കറ്റാണ് കണ്ടക്ടർ കാരക്കുന്ന് നീലങ്ങോട് സ്വദേശി ഹാരിസ്, ഡ്രൈവർ ആമയൂർ സ്വദേശി അനീഷ് എന്നിവർ ചേർന്ന് ഉടമസ്ഥന് കൈമാറിയത്.
സ്വർണ്ണം നഷ്ടപ്പെട്ട വിവരം കാരക്കുന്ന് ന്യൂസിലൂടെ പുറത്തുവിട്ടിരുന്നു.
ബസ്സിനുള്ളിൽ നിന്ന് ലഭിച്ച സ്വർണ്ണം, കൃത്യമായി ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ഇവരുടെ പ്രവൃത്തിക്ക് യാത്രക്കാരും നാട്ടുകാരും അഭിനന്ദനം അറിയിച്ചു.
ഇക്കാലത്ത് ഇത്തരം സത്യസന്ധമായ പ്രവർത്തികൾ വലിയ മാതൃകയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.