തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ ജപ്പാന്‍ ജ്വരം വാക്‌സിനേഷൻ ക്യാമ്പയിന് തുടക്കമായി

മഞ്ഞപ്പറ്റ: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലും ജപ്പാന്‍ ജ്വരം (Japanese Encephalitis) പ്രതിരോധ വാക്‌സിനേഷൻ ക്യാമ്പയിന് തുടക്കം കുറിച്ചു. മഞ്ഞപ്പറ്റ എച്ച്.ഐ.എം ഹൈസ്‌കൂൾ, എച്ച്.ഐ.എം യു.പി സ്‌കൂൾ എന്നിവിടങ്ങളിലായാണ് വാക്സിനേഷൻ പരിപാടി സംഘടിപ്പിച്ചത്.

​ഇന്നലെ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീ. ജലാലുദ്ധീൻ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

​ചടങ്ങിൽ ആരോഗ്യ സ്റ്റാൻൻറ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. സീന രാജൻ, നിയുക്ത 17-ാം വാർഡ് മെമ്പർ ശ്രീമതി. റുബീന എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പയിന്റെ ഭാഗമായി മെഡിക്കൽ ഓഫീസർ ഡോ. നഷീദ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്രീ. റോണി. കെ. ജോൺ, പി.എച്ച്.എൻ ശ്രീമതി. റജീന എന്നിവർ വാക്സിനേഷൻ നടപടികൾക്ക് നേതൃത്വം നൽകി.

​സ്‌കൂൾ ഹെഡ് മാസ്റ്റർമാരായ ശ്രീ. നജ്മുദ്ധീൻ, ശ്രീ. അലിബാപ്പു, അധ്യാപകർ, പി.ടി.എ പ്രസിഡന്റ്‌, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

DUBAINET
DUBAINET DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top